പുണെ : ഗണശോത്സവവുമായി ബന്ധപ്പെട്ട് നിർമിച്ച റീൽ വിവാദമായതോടെ വ്ലോഗർ അഥർവ സുദാമേ പരസ്യമായി മാപ്പുപറഞ്ഞു. ഗണേശവിഗ്രഹം പുണെയിലെ ഒരു മുസ്‌ലിം വിൽപ്പനക്കാരനിൽനിന്ന് വാങ്ങുന്നതാണ് വിവാദമായത്. റീലിനെതിരേ വലിയ വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്.
‘മതസൗഹാർദത്തിന് അടിവരയിടാൻ ഉദ്ദേശിച്ചാണ് റീലെടുത്തത്. എന്നാൽ, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് വിമർശനമുയർന്നതോടെ സാമൂഹികമാധ്യമങ്ങളിൽനിന്ന് അത് പിൻവലിക്കുകയാണ്’ -അഥർവ സുദാമേ പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കുന്ന ക്ഷമാപണവീഡിയോയും അദ്ദേഹം പോസ്റ്റ്ചെയ്തു. ആരുടെയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും സുദാമേ പറയുന്നു.
അതേസമയം, സുദാമേയെ പിന്തുണച്ച് എൻസിപി രംഗത്തെത്തി. കഴിവുള്ള വ്ലോഗറാണ് സുദാമേയെന്നും ഗണപതിയെ മുൻനിർത്തി അദ്ദേഹം നിർമിച്ച റീലിൽ ആക്ഷേപകരമായ ഒന്നുമില്ലെന്നും എൻസിപി നേതാവ് രോഹിത് പവാർ പറഞ്ഞു.
Content Highlights: Indian vlogger apologizes and removes video of buying Ganesh idol from Muslim vendor
Published: 27 Aug 2025, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented