
ചെന്നൈ: തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂർ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മുപ്പത്തിനാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതികരിക്കാതെ വിജയ് മടങ്ങി. ടിവികെ റാലിക്കിലെ നടന്ന അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരുമേക്കുന്ന സാഹചര്യം നിലനിൽക്കെയാണ് ടിവികെ അധ്യക്ഷൻ പ്രതികരിക്കാതെ ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയത്.
പതിനായിരം പേർക്കാണ് റാലിക്ക് പോലീസ് അനുമതി നൽകിയത്. രണ്ടുലക്ഷത്തോളം പേർ റാലിയിൽ പങ്കെടുത്തുവെന്നാണ് അനൗദ്യോഗിക കണക്ക്. പോലീസ് സുരക്ഷ ഉറപ്പാക്കിയത് വിജയ്ക്ക് മാത്രമാണെന്നും ആക്ഷേപമുയരുന്നുണ്ട്.
തമിഴകം നടുങ്ങിയ കരൂർ സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി സ്റ്റാലിൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രാഷ്ടപതി, പ്രധാനമന്ത്രി രജനീകാന്ത്, കമലഹാസൻ തുടങ്ങി അനവധിപേർ ദാരുണസംഭവത്തിൽ അനുശോചനമറിയിച്ചു.
വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരിക്കയാണ്. അതേസമയം സമ്മേളനസ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
Published: 27 Sept 2025, 10:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented