ചെന്നൈ: വന്ദേഭാരത് പാഴ്‌സല്‍ തീവണ്ടി രണ്ടുമാസത്തിനുള്ളില്‍ പുറത്തിറങ്ങും. 264 ടണ്‍ ചരക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ള 16 കോച്ചുകളുള്ള പാഴ്‌സല്‍ തീവണ്ടിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) അധികൃതര്‍ അറിയിച്ചു.
ചരക്ക് ഗതാഗതത്തിന്റെ വേഗംകൂട്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. തീവണ്ടിയുടെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. മണിക്കൂറില്‍ ശരാശരി 90 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎഫ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന ചരക്ക് തീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ മാത്രമാണ്.
സംസ്‌കരിച്ച ഭക്ഷ്യസാധനങ്ങള്‍ കേടുവരാതെ സുരക്ഷിതമായി കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് പാഴ്‌സല്‍ തീവണ്ടി പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പല കമ്പനികളും സംസ്‌കരിച്ച ഭക്ഷ്യസാധനങ്ങള്‍ വന്‍തുക നല്‍കി കാര്‍ഗോ വിമാനത്തില്‍ കൊണ്ടു പോകുന്നുണ്ട്. ഇത്തരം കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വന്ദേഭാരതില്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നത് അധികൃതര്‍ പറഞ്ഞു.
ആദ്യം മുംബൈയില്‍നിന്ന് കൊല്‍ക്കൊത്തയിലേക്കായിരിക്കും സര്‍വീസ് നടത്തുക. പാഴ്‌സല്‍ കൊണ്ടുപോകാന്‍ ദീര്‍ഘകാലത്തേക്ക് റെയില്‍വേയുമായി കരാറില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് നിരക്കിളവ് നല്‍കും.
വന്ദേഭാരത് പാഴ്‌സല്‍ തീവണ്ടിയുടെ നിര്‍മാണം ഒരു വര്‍ഷമായി ഐസിഎഫില്‍ നടന്നുവരുകയാണ്. ഇനി ചരക്ക് കയറ്റിയുള്ള പരിശോധന നടത്തും. അടുത്തമാസം റിസേര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനും (ആര്‍ഡിഎസ്ഒ) പരിശോധിക്കും. പാഴ്‌സല്‍ തീവണ്ടി നിര്‍മിക്കുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഐസിഎഫ് അധികൃതര്‍ പറഞ്ഞു.
Content Highlights: first Vande Bharat Parcel train, with 16 coaches and a 264-ton capacity,will launch within two month
Published: 25 Aug 2025, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented