
വഡോദര: പാനിപൂരി കച്ചവടക്കാരന്‍ പറ്റിച്ചെന്ന് ആരോപിച്ച് റോഡില്‍ കുത്തിയിരുന്ന് സ്ത്രീയുടെ പ്രതിഷേധം. ഗുജറാത്തിലെ വഡോദരയിലാണ് പാനിപൂരിയുടെ പേരില്‍ സ്ത്രീ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഗതാഗതതടസ്സവുമുണ്ടായി. ഒടുവില്‍ പോലീസെത്തിയാണ് സ്ത്രീയെ അനുനയിപ്പിച്ച് റോഡില്‍നിന്ന് മാറ്റിയത്.
വഡോദരയിലെ സുര്‍സാഗര്‍ ലേക്കിന് സമീപമായിരുന്നു സംഭവം. 20 രൂപയ്ക്ക് കച്ചവടക്കാരന്‍ നാല് പാനിപൂരി മാത്രം നല്‍കിയതാണ് സ്ത്രീയെ പ്രകോപിപ്പിച്ചത്. 20 രൂപയ്ക്ക് ആറ് പാനിപൂരി നല്‍കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഇതിന് കച്ചവടക്കാരന്‍ വിസമ്മതിച്ചതോടെയാണ് രണ്ട് പാനിപൂരി കൂടി വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ നടുറോഡില്‍ കുത്തിയിരുന്നത്. സ്ത്രീ റോഡിന് നടുവില്‍ ഇരിക്കുന്നത് കണ്ടതോടെ സ്ഥലത്ത് ആളുകൂടി. പലരും മൊബൈല്‍ഫോണില്‍ ഇത് ചിത്രീകരിക്കാനും തുടങ്ങി. ഗതാഗതതടസ്സവും നേരിട്ടു. ഇതോടെ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സ്ത്രീയുമായി സംസാരിച്ചെങ്കിലും 20 രൂപയ്ക്ക് ആറ് പാനിപൂരി വേണമെന്ന് ഇവര്‍ കണ്ണീരോടെ പോലീസിനോടും പറഞ്ഞു. ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് സ്ത്രീയെ റോഡില്‍നിന്നും മാറ്റുകയായിരുന്നു. അതേസമയം, സ്ത്രീക്ക് ഇവര്‍ ആവശ്യപ്പെട്ടതുപോലെ ആറ് പാനിപൂരി കിട്ടിയോ എന്നതില്‍ വ്യക്തതയില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
Content Highlights: Woman Stages Roadside Protest in Vadodara Over Pani Puri Quantity Dispute
Published: 19 Sept 2025, 06:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented