ചെന്നൈ:  എന്‍ജിനീയറിങ് പ്രവൃത്തികള്‍ കാരണം സെപ്റ്റംബര്‍ ഏഴാം തീയതി(ഞായറാഴ്ച) കോയമ്പത്തൂര്‍ ജങ്ഷന്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ പോത്തന്നൂരിനും ഇരുഗുരിനും ഇടയിൽ വഴിതിരിച്ചുവിടും. 

To advertise here,

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്(13352) എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്(12678) തിരുനെല്‍വേലി-ബിലാസ്പുര്‍ വീക്ക്‌ലി എക്‌സ്പ്രസ്(22620) എന്നീ ട്രെയിനുകളാണ് ഞായറാഴ്ച കോയമ്പത്തൂര്‍ ജങ്ഷനിലെ സ്റ്റോപ്പ് ഒഴിവാക്കി സര്‍വീസ് നടത്തുക. മൂന്ന് ട്രെയിനുകള്‍ക്കും പോത്തന്നൂരില്‍ അധികസ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്.