ശ്രീനഗര്‍: കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ബംഗ്ലാദേശികളായ മൂന്ന് വിനോദയാത്രികർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി ബോട്ടുകള്‍ അഗ്നിക്കിരയായിരുന്നു. ഇവയ്ക്കിടയില്‍ മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
മരിച്ചവരില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്നു. ബംഗ്ലാദേശില്‍നിന്നുള്ള വിനോദയാത്രക്കാരായ ഇവര്‍ സഫീന എന്ന ഹൗസ്ബോട്ടില്‍ രാത്രി കഴിയവേയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ ബോട്ടും പൂർണമായും കത്തിയമർന്നു.
ദാല്‍ തടാകത്തിലെ ഘാട്ട് നമ്പര്‍ ഒന്പതിനു സമീപമുള്ള ഒരു ഹൗസ് ബോട്ടിലാണ് ആദ്യം തീ പടര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കി. പെട്ടെന്നുതന്നെ ഇത് മറ്റു ബോട്ടുകളിലേക്കും വ്യാപിച്ചു. കുറഞ്ഞത് അഞ്ച് ഹൗസ് ബോട്ടുകളെങ്കിലും പൂര്‍ണമായി കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ചില ബോട്ടുകള്‍ക്കും ഹട്ടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കോടികളുടെ നഷ്ടം കണക്കാക്കുന്നു.
Content Highlights: tourists from bangladesh killed in houseboat fire at srinagar's dal lake
Published: 11 Nov 2023, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented