മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് നിരോധിത വിഘടനവാദ സംഘടനയായ 'സിഖ്സ് ഫോർ ജസ്റ്റിസ്' തലവൻ ഗുർപത്വന്ത് സിങ് പന്നൂനിൽ നിന്ന് ഭീഷണി. നവംബർ 19-നും 27-നും ഇടയിൽ മുംബൈയിലെ ബച്ചന്റെ വസതിയായ 'ജൽസ'യ്ക്ക് മുന്നിൽ തടിച്ചുകൂടാൻ പന്നൂൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങളിൽ ബച്ചൻ മറുപടി പറയേണ്ടിവരുമെന്നാണ് പന്നൂന്റെ മുന്നറിയിപ്പ്.

To advertise here,

പന്നൂൻ ബച്ചന് അയച്ച ദുരൂഹ സന്ദേശവും 11 ലക്ഷം രൂപയുടെ വാഗ്ദാനവും മുൻനിർത്തി മുംബൈ പോലീസ് വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 'ബച്ച് ഗയേ യാ ഫസ് ഗയേ' (രക്ഷപ്പെട്ടോ അതോ കുടുങ്ങിയോ?) എന്ന സന്ദേശത്തിനൊപ്പം ബച്ചന്റെ 'ജൽസ'യ്ക് മുന്നിൽ ഒരു "ഖലിസ്ഥാൻ ജൽസ" നടത്തുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നും പന്നൂൻ വാഗ്ദാനം ചെയ്തു.

ഖലിസ്ഥാൻ സംഘടനകളുടെ ഭീഷണിക്ക് പുറമേ, ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഗാങ്സ്റ്റർ ഗോൾഡി ധില്ലനിൽ നിന്നും അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെ വധഭീഷണി ഉയർന്നിട്ടുണ്ട്. അടുത്തിടെ ബച്ചന്റെ വസതിയായ 'ജൽസ'യ്ക്ക് പുറത്ത് വെടിവയ്പ്പ് നടത്താനുള്ള ഗൂഢാലോചന ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ തകർക്കുകയും പഞ്ചാബിൽ നിന്നുള്ള രണ്ട് തോക്കുധാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.