
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപ്പിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ജൂലായ് 13 ഞായറാഴ്ച ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കേരളത്തില്‍നിന്ന് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഈ ട്രെയിനുകള്‍ ചെന്നൈ സെന്ട്രലിന് മുന്‍പ് യാത്ര അവസാനിപ്പിക്കുമെന്നും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഞായറാഴ്ച(ജൂലായ് 13) പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍:
20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്സ്പ്രസ്
12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ്
16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്സ്പ്രസ്
22625 ചെന്നൈ സെന്‍ട്രല്‍- കെഎസ്ആര് ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്
12639 ചെന്നൈ സെന്‍ട്രല്‍- കെഎസ്ആര് ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
* ശനിയാഴ്ച മംഗളൂരുവില്‍നിന്ന് പുറപ്പെട്ട 12602 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് കോടാമ്പത്തൂരില് യാത്ര അവസാനിപ്പിക്കും
* ശനിയാഴ്ച മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട മേട്ടുപ്പാളയം- ചെന്നൈ സെന്‍ട്രല്‍ നീലഗിരി സൂപ്പര്‍ഫാസ്റ്റ്, അശോകപുരത്തുനിന്ന് പുറപ്പെട്ട 16022 അശോകപുരം- ചെന്നൈ സെന്‍ട്രല്‍ കാവേരി എക്സ്പ്രസ് തിരുവിലങ്ങാട് യാത്ര അവസാനിപ്പിക്കും.
* ശനിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍, 12674 കോയമ്പത്തൂര്‍- ചെന്നൈ സെന്‍ട്രല്‍ ചേരന് സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
* ശനിയാഴ്ച മംഗളൂരുവില്‍നിന്ന് പുറപ്പെട്ട 12686 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് മുകുന്ദരായപുരത്ത് യാത്ര അവസാനിപ്പിക്കും.
* ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കാട്പാഡിയില്‍ യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ചുവിട്ട പ്രധാന ട്രെയിനുകള്‍
*ശനിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 22641 തിരുവനന്തപുരം- ഷാലിമാര്‍ എക്സ്പ്രസ് റെനിഗുണ്ട, ഗുഡൂര്‍ വഴി തിരിച്ചുവിട്ടു. തിരുത്താണിയില്‍ അധിക സ്റ്റോപ്പും അനുവദിച്ചു.
*ശനിയാഴ്ച ടാറ്റാ നഗറില്‍നിന്ന് പുറപ്പെട്ട 18189 ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസ് ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പാക്കം വഴി തിരിച്ചുവിട്ടു.
ഗുഡൂര്വഴി തിരിച്ചുവിട്ട മറ്റുട്രെയിനുകള്‍
22158 ചെന്നൈ എഗ്മോര്‍- മുംബൈ സിഎസ്ടി സൂപ്പര്‍ഫാസ്റ്റ്
20677 ചെന്നൈ സെന്‍ട്രല്‍- വിജയവാഡ എക്സ്പ്രസ്
12296 ധനപുര്‍-എസ്എംവിടി ബെംഗളൂരു സംഗമിത്ര എക്സ്പ്രസ്
22351 പാട്ലിപുത്ര-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്
12540 ലഖ്നൗ-യശ്വന്ത്പുര്‍ എക്സ്പ്രസ്
Content Highlights: Goods train fire in Tamil Nadu causes major disruptions to Chennai train services
Published: 13 Jul 2025, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented