ന്യൂഡൽഹി: തിഹാർ ജയിലിൽ മതിയായ മെഡിക്കൽ സൗകര്യങ്ങളുണ്ടെന്ന ജയിൽ അധികൃതരുടെ അവകാശവാദത്തിനെതിരെ ആം ആദ്മി പാര്‍ട്ടി (എ.എ.പി.) രംഗത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചികിത്സിക്കുന്നതിനായി എയിംസിൽനിന്ന് മുതിർന്ന് ഡോക്ടറെ ആവശ്യപ്പെട്ട് ജയിൽ ഡയറക്ടർ ജനറൽ നൽകിയ കത്ത് പാർട്ടി പുറത്തുവിട്ടു.
അരവിന്ദ് കെജ്‌രിവാളിനുവേണ്ടി എയിംസിൽനിന്ന് സീനിയർ ഡയബറ്റോളജിസ്റ്റിനെ ഏർപ്പാടാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബനിവാൾ ശനിയാഴ്ച എയിംസ് ഡയറക്ടർക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആം ആദ്മി പാർട്ടി നേതാവിന്റെ ആരോപണത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
അതേസമയം, കെജ്‌രിവാളിൻ്റെ ഭാര്യ സുനിതാ കെജ്‌രിവാളിൻ്റെ ആവശ്യപ്രകാരം എയിംസിലെ സീനിയർ ഡോക്ടർ വീഡിയോ കോൺഫറൻസിങിലൂടെ കണ്ട് പരിശോധിച്ചതായി ജയിൽ അധികൃതർ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കുശേഷം ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടർ കെജ്‌രിവാളിനെ അറിയിച്ചു. നിർദേശിച്ച മരുന്നുകൾ തുടരാൻ ആവശ്യപ്പെട്ടതായും അധികൃതർ കൂട്ടിച്ചേർത്തു.
ടൈപ്പ്-2 പ്രമേഹരോഗിയായ കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ വിസ്സമ്മതിച്ചതായി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു. കെജ്‌രിവാളിനെ സാവധാനം മരണത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചന നടന്നുവരികയാണെന്ന് കെജ്‌രിവാളിന്റെ പ്രമേഹപരിശോധനാഫലം ചൂണ്ടിക്കാട്ടി അദ്ദേഹം ആരോപിച്ചു. രണ്ടോ നാലോ മാസത്തിനുശേഷം കെജ്‌രിവാള്‍ ജയില്‍മോചിതനാകുമ്പോള്‍ അദ്ദേഹം വൃക്ക, ഹൃദയം, മറ്റവയവങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സ തേടേണ്ടിവരുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Tihar Counters AAP Charge
Published: 21 Apr 2024, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented