ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം ഗ്യാപ്പ് ഫണ്ട് കൂടി ചേര്‍ത്താണ് ഈ തുക  നല്‍കുന്നത്‌. 50 കൊല്ലം കൊണ്ട് ഈ തുക തിരിച്ചടയ്കണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. 

To advertise here,

795 കോടി രൂപയാണ് അടിസ്ഥാന വികസനത്തിനായി അനുവദിച്ചിരിക്കുന്നത് ബാക്കി തുക വിഴിഞ്ഞം ഗ്യാപ്പ് ഫണ്ടാണ്. പലിശ രഹിതമായിട്ടാണ് ഈ തുക നല്‍കിയിട്ടുള്ളത്.  നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ തുക ചിലവഴിക്കണമെന്ന് കേന്ദ്രധനകാര്യമന്ത്രാലയം അറിയിച്ചു