ന്യൂഡൽഹി: പ്രതിപക്ഷ ആവശ്യത്തിനുമുന്നിൽ വഴങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സഭ തടസപ്പെടുത്തരുതെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രം അദ്ദേഹം പറഞ്ഞു.
‘വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണ്. ആഭ്യന്തരമന്ത്രി പറയുന്നത് പ്രതിപക്ഷം പൂർണമായും കേൾക്കണം. ചർച്ചയും മറുപടിയും ഉണ്ടാകുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തടയാൻ പ്രതിപക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കരുത്’, കിരൺ റിജിജു പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതുവരെയെത്താത്ത ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നിരുന്നു. അമിത് ഷാ സഭയിൽ എത്തി വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമം വിശദീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
Content Highlights: Union Minister Kiren Rijiju announced that Home Minister Amit Shah will attend Parliament., The government agreed to the opposition's demand to discuss student-related issues., The opposition insisted that Amit Shah address the house regarding alleged atrocities against students.
Published: 10 Aug 2026, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented