ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ആര്‍.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു അടക്കം മുതിര്‍ന്ന നേതാക്കള്‍ വീട്ടുതടങ്കലില്‍. കെ.ടി.ആറിന് പുറമേ എം.എല്‍.എ ടി. ഹരീഷ് റാവുവിനേയും തെലങ്കാന പോലീസ് വീട്ടുതടങ്കലിലാക്കി. ഇരുവരുടേയും ഗച്ചിബൗളിയിലേയും കോകാപേട്ടിലേയും വീടുകള്‍ക്ക് മുന്നില്‍ പോലീസിനെ വിന്യസിച്ചു.

To advertise here,

ബി.ആര്‍.എസ്. എം.എല്‍.എ. കൗശിക് റെഡ്ഡിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ഹുസുര്‍ബാദ് എം.എല്‍.എ. കൗശിക് റെഡ്ഡിയ കരിംനഗര്‍ കോടതിയില്‍ ഹാജരാക്കി. കോടതി എം.എല്‍.എയ്ക്ക് ജാമ്യം അനുവദിച്ചു. കോണ്‍ഗ്രസ് ജഗതിലാല്‍ എം.എല്‍.എ എം. സഞ്ജയ് കുമാറിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈദരാബാദ് ജൂബിലി ഹില്‍സില്‍നിന്നാണ് തെലങ്കാന പോലീസ് കേസെടുത്തത്.

കരിംനഗര്‍ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍വെച്ച് കൗശിക് റെഡ്ഡിയും സഞ്ജയ് കുമാറും തമ്മില്‍ വാക്കേറ്റുമുണ്ടായിരുന്നു. പിന്നാലെ കയ്യാങ്കളിയില്‍ എത്തുകയും ചെയ്തു. സംഭവത്തില്‍ തെലങ്കാന പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.