ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ ‘തായ്‌മാമൻ തങ്കമോതിരം’ പദ്ധതിക്കായുള്ള സ്വർണ മോതിരങ്ങൾ സൂക്ഷിക്കാൻ സംസ്ഥാനത്തുടനീളം ആധുനിക സൗകര്യങ്ങളോടുകൂടിയ 107 നിലവറകൾ ഉടൻ സ്ഥാപിക്കും. സെപ്റ്റംബർ 15-നാണ് മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിക്ക് തുടക്കം കുറിക്കുക.
അതിനുമുൻപ് നിലവറകളുടെ നിർമാണം പൂർത്തിയാക്കാനാണ് നിർദേശം. സ്വർണമോതിരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കട്ടിയുള്ള സ്റ്റീൽ അലമാരകളും നൂതന സാങ്കേതികതയിലുള്ള പൂട്ടൽ സംവിധാനകളും ഉണ്ടാകും. മൂന്ന് വശങ്ങളിലും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ഇടത്തായിരിക്കും ആഭരണസംഭരണ മുറിയൊരുക്കുക. ബന്ധപ്പെട്ട മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ഉപജില്ലാ ആശുപത്രികൾ എന്നിവയുമായി നിലവറകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ഉദ്യോഗസ്ഥ സംവിധാനമുണ്ടാക്കും.
സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകുന്നതാണ് തായ്‌മാമൻ തങ്കമോതിരം പദ്ധതി. സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജയ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
Content Highlights: 107 modern vaults to be set up across Tamil Nadu for gold ring storage., CM Joseph Vijay to launch the Thaimaman Thangamothiram scheme on September 15., Vaults feature high-security steel cupboards and advanced locking mechanisms., One-gram gold rings will be given to babies born in government hospitals and PHCs to promote institutional deliveries.
Published: 26 Aug 2026, 07:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented