കോയമ്പത്തൂര്‍: കല്യാണ മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയതോടെ ചന്തകളില്‍ വാഴയിലയുടെ വിലയും കൂടാന്‍ തുടങ്ങി. ഈറോഡ് ജില്ലയിലെ പ്രധാന ചന്തകളായ നേതാജി മാര്‍ക്കറ്റിലും കാമരാജ് പച്ചക്കറിച്ചന്തയിലും വാഴയിലയ്ക്ക് വില കൂടി.
200 ഇലകളുള്ള ഒരു കെട്ടിന് (മുഴുവന്‍ വാഴയിലയുടെ) 1,500 മുതല്‍ 2,000വരെയാണ് വില. ഒരു ഇല നേരത്തേ അഞ്ചുരൂപയ്ക്കാണ് ഹോട്ടലുകാര്‍ക്ക് വിറ്റിരുന്നത്. ഇപ്പോഴത് എട്ടുരൂപയായി. പ്രഭാതഭക്ഷണം കഴിക്കാനുള്ള ഇലയുടെ വില രണ്ടുരൂപയില്‍നിന്ന് നാലുരൂപയായി.
കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴമൂലം വാഴയിലയുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ ഐപ്പശിമാസത്തിന് തുടക്കമായതോടെ കല്യാണങ്ങളും മറ്റു വിശേഷച്ചടങ്ങുകളും സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് വാഴയിലയ്ക്ക് ആവശ്യക്കാര്‍ കൂടിയത്. കാറ്റും മഴയും ഉള്ളതിനാല്‍ നല്ല ഇലകിട്ടാത്ത സാഹചര്യവുമുണ്ട്.
അതേസമയം, ഇലയ്ക്കായി വാഴക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വിലവര്‍ധന ഏറെ ഗുണം ചെയ്യുന്നുണ്ട്.
Content Highlights: tamil nadu prices of banana leaves shoot up on ganesh chaturthi subha muhurtham
Published: 22 Oct 2024, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented