ചെന്നൈ: താംബരം യാര്‍ഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മംഗളൂരു-ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. 

To advertise here,

ജൂലായ് 22 മുതല്‍ ഓഗസ്റ്റ് 13 വരെ മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(16160) തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 14 വരെ ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ്(16159) തിരുച്ചിറപ്പള്ളിയില്‍നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. 

താംബരം യാര്‍ഡിലെ പ്രവൃത്തിയെത്തുടര്‍ന്ന് ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 14 വരെ 55 എമു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ ബീച്ച്-താംബരം-ചെങ്കല്‍പ്പേട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് ചെന്നൈ ഡി.ആര്‍.എം. അറിയിച്ചു.