ഈ ആഴ്ച മാത്രം തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെയാളാണ് സുഷ്മിത.

ന്യൂഡൽഹി: രാജ്യസഭാംഗത്വം രാജിവെച്ചതിന് പിന്നാലെ അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തി തൃണമൂൽ പാർട്ടി നേതാവ് സുഷ്മിത ദേവ്. ഹിമന്തയുടെ ഡൽഹിയിൽ വസതിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബിജെപിയിൽ ചേരാനുള്ള നീക്കത്തിന് തുടക്കമാണോ രാജി എന്നാണ് തൃണമൂൽ കോൺഗ്ര് നേതൃത്വവും ഉറ്റുനോക്കുന്നത്.
ഈ ആഴ്ച മാത്രം തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെയാളാണ് സുഷ്മിത. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്ന് രാജിവെച്ച് മൂന്നാം ദിവസമാണ് അടുത്ത രാജി.
നേരത്തെ അസമിലെ സിൽച്ചറിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാ എംപിയായിരുന്ന സുഷ്മിത ദേവ്, 2019-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ അതിവേഗം ഉയർന്നുവന്ന അവർ ദേശീയ വക്താവായും പിന്നീട് രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
പാർട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കും വിമത നീക്കങ്ങളും തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലോക്‌സഭയിൽ നിന്നുള്ള 20 എംപിമാർ ഇതിനോടകം തന്നെ സഖ്യം തിരിഞ്ഞ് എൻഡിഎയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. വിമത നേതാവ് ഋതബ്രത ബാനർജിക്ക് 61 എംഎൽഎമാർ പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹം പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ തൃണമൂൽ നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റിലേക്കും ഈ ആഭ്യന്തര തർക്കം വ്യാപിച്ചത്.
Content Highlights: Sushmita Dev resigns from Rajya Sabha membership., Held a high-profile meeting with Assam CM Himanta Biswa Sarma in Delhi., Marks the second resignation from TMC Rajya Sabha MPs in a single week., Internal rebellion within TMC deepens with 20 MPs supporting NDA., Ritabrata Banerjee appointed as Leader of Opposition with support of 61 MLAs.
Published: 10 Jun 2026, 12:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented