
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജിനെ പാര്‍ട്ടിയുടെ ഡല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറായി നിയമിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകയാണ് ബാന്‍സുരി. നിയമനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഡല്‍ഹി ഘടകം അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ അഭിപ്രായപ്പെട്ടു. ഡല്‍ഹി ലീഗല്‍ സെല്ലില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും മറ്റ് നേതാക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ബാന്‍സുരി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്. 2019-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തന്റെ 67-ാം വയസിലാണ് അവര്‍ അന്തരിച്ചത്. ചെറുപ്രായത്തില്‍തന്നെ രാഷ്ട്രീയ രംഗത്തെത്തി. 1977-ല്‍ തന്റെ 25-ാം വയസില്‍ ഹരിയാണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ക്ക് തൊഴില്‍വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഹരിയാണയിലെ വിദ്യാഭ്യാസം, ഭക്ഷ്യ- പൊതുവിതരണം തുടങ്ങിയ വകുപ്പുകളും ചുമതലയും അവര്‍ വഹിച്ചിട്ടുണ്ട്. വാജ്പേയി നേതൃത്വം നല്കിയ കേന്ദ്ര മന്ത്രിസഭകളിലെല്ലാം അംഗമായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായും ചുരുങ്ങിയകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അവര്‍ ഏറെ ജനപ്രീതിനേടി.
യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്ക്, ലണ്ടനിലെ ബിപിപി ലോ സ്കൂള്‍, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നാണ് ബാന്‍സുരി പഠനം പൂര്‍ത്തിയാക്കിയത്. അഭിഭാഷകയായ അവര്‍ ഹരിയാണ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Sushma Swaraj's daughter BJP delhi legal cell co convener
Published: 27 Mar 2023, 10:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented