ന്യൂഡല്‍ഹി: പീരുമേട് തിരഞ്ഞെടുപ്പ് കേസില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയക്കുന്നത്. പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് അന്തരിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി.
തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സിറിയക് തോമസിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് വാഴൂര്‍ സോമന് അന്തരിച്ചത്. ഈ സാഹചര്യത്തിലാണ് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 116-ാം വകുപ്പ് പ്രകാരം വാഴൂര്‍ സോമന് ഒഴികെയുള്ള കേസിലെ മറ്റ് നാല് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കേസിലെ എതിര്‍കക്ഷികളായ എസ്. രാജന്, ബിജു തോമസ്, ഗോപാലകൃഷ്ണന്, സോമന് കുഞ്ഞുകുഞ്ഞു എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് നിര്‍ദേശം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഈ നാല് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നത് പുറമെ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 116 വകുപ്പ് പ്രകാരം കേസില്‍ മറ്റാരെങ്കിലും നിയമപരമായി കക്ഷി ചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാനായി പൊതു നോട്ടീസ് ഇറക്കാനും സുപ്രീം കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്കി.
സീനിയര്‍ അഭിഭാഷകന് നരേന്ദ്ര ഹുഡ, അഭിഭാഷകന് അല്‍ജോ കെ. ജോസഫ് എന്നിവരാണ് സിറിയക് ജോസഫിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. രണ്ടാഴ്ചയ്ക്കകം ഈ നടപടികള്‍ പൂര്‍ത്തിയാക്കാനും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
Content Highlights: supreme court to issue ne notice in peerumedu election case
Published: 09 Oct 2025, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented