ന്യൂഡൽഹി: കെട്ടിടത്തിൽനിന്ന് വീണതിനെത്തുടർന്ന് 13 വർഷമായി ചലനശേഷിയില്ലാതെ കിടക്കുന്ന 32-കാരന് നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിനു മുൻപായി മാതാപിതാക്കളുമായി സംസാരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന ആദ്യത്തെയും രണ്ടാമത്തെയും മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
ഹരീഷ് റാണയ്ക്ക് നിഷ്ക്രിയ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോക് റാണ നൽകിയ അപേക്ഷയാണ് പരിഗണിക്കുന്നത്. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ, യുവാവിന്റെ മാതാപിതാക്കളുമായി കോടതി നേരിട്ട് സംസാരിക്കേണ്ടതുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി അഭിപ്രായപ്പെട്ടു. തുടർന്ന് ജനുവരി 13-ന് വൈകീട്ട് മൂന്നിന് മാതാപിതാക്കളോട് ഹാജരാവാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
Content Highlights: Supreme Court will speak with parents of a 32-year-old paralyzed for 13 years before deciding on passive euthanasia. Medical reports indicate no recovery.
Published: 19 Dec 2025, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented