ന്യൂഡൽഹി: ജഡ്ജിമാർ വ്യക്തിപരമായ കവചംതീർക്കാനോ വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള വാളായോ കോടതിയലക്ഷ്യ അധികാരത്തെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നുവിളിച്ച് അധിക്ഷേപിച്ച സ്ത്രീക്ക് ഒരാഴ്ച തടവുശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
കോടതിയലക്ഷ്യം നടത്തിയവർ ആത്മാർഥമായി ഖേദിക്കുന്നുവെങ്കിൽ കോടതികൾ ദയകാട്ടണം. വിമർശനങ്ങളെ നിശ്ശബ്ദമാക്കാൻ കോടതിയലക്ഷ്യ അധികാരം ഉപയോഗിക്കാതിരിക്കാൻ കോടതികൾ ജാഗ്രതപുലർത്തണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജഡ്ജിമാരെ അധിക്ഷേപിച്ച സ്ത്രീയുടെ ശിക്ഷ സുപ്രീംകോടതി റദ്ദാക്കി
ജഡ്ജിമാർ ‘ഡോഗ് മാഫിയ’ ആണെന്ന് അധിക്ഷേപിച്ചതിന് കോടതിയലക്ഷ്യക്കേസിൽ മുംബൈയിലെ സ്ത്രീയെ ഹൈക്കോടതി ശിക്ഷിച്ചത് സുപ്രീംകോടതി റദ്ദാക്കി. അധിക്ഷേപം നടത്തിയതിൽ സ്ത്രീക്ക് കടുത്ത മനഃസ്താപമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് അവർക്ക് ബോംബെ ഹൈക്കോടതി വിധിച്ച ഒരാഴ്ചത്തെ തടവ് സുപ്രീംകോടതി റദ്ദാക്കിയത്.
നവി മുംബൈയിലെ ഒരു സൊസൈറ്റിയും നായകൾക്ക് ഭക്ഷണം കൊടുക്കുന്നവരും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ പരാമർശമുണ്ടായത്.
Content Highlights: Supreme Court advises judges against using contempt power for personal protection or silencing criticism. Details here.
Published: 11 Dec 2025, 08:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented