ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം ആവശ്യമാണെന്നും അത് ഭരണഘടനാപരമായ മാർഗങ്ങളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് നടൻ പ്രകാശ് രാജ്. 'ഭരണമാറ്റം വേണം, ഇന്ത്യയിൽ അത് ജനാധിപത്യപരമായി തന്നെ കൊണ്ടുവരും. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുതൽ 2029 ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൂടെയായിരിക്കും ഇതിനുള്ള ശ്രമങ്ങൾ നടക്കുകയെന്നും പ്രകാശ് രാജ് പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ആരോപിച്ചും ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. രാജ്യത്ത് ‘ഭരണമാറ്റ’ പരാമർശങ്ങൾ സജീവമായിരിക്കെ കൂടിയാണ് പ്രകാശ് രാജിന്റെ പ്രതികരണം.
ബഹുജന പ്രക്ഷോഭങ്ങളിലൂടെ സർക്കാരുകൾ പുറത്തായ ബംഗ്ലാദേശിലെയും നേപ്പാളിലെയും സാഹചര്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നതിനെ അദ്ദേഹം അംഗീകരിച്ചില്ല. 'ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല. നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്. നമുക്കൊരു ഭരണഘടനയും വോട്ടവകാശവുമുണ്ട്. പ്രതിഷേധക്കാരോട് സംസാരിക്കാൻ തയ്യാറാകാതെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ച് ശബ്ദമടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ കൈയിൽ ആയുധങ്ങളില്ല, ഭരണഘടനയും പ്രതിഷേധിക്കാനുള്ള അവകാശവുമാണ് ഞങ്ങളുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
അഭിജിത് ദിപ്കെയെ ഡൽഹിയിൽ തീരുമാനിച്ചിരുന്ന 'തിരംഗ മാർച്ചിന്' മുന്നോടിയായി പോലീസ് കസ്റ്റഡിയിലെടുത്തതിനെയും അദ്ദേഹം വിമർശിച്ചു. സംയുക്ത കിസാൻ മോർച്ച, കർഷക സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയുടെ പിന്തുണയോടെ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്നും വിഷയം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യതലസ്ഥാനത്തെ പ്രക്ഷോഭങ്ങളുടെ മറവിൽ കോൺഗ്രസും കൂട്ടാളികളും ലക്ഷ്യമിടുന്നത് ബംഗ്ലാദേശ് മാതൃകയിലുള്ള ഭരണമാറ്റമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlights: Actor Prakash Raj asserts that regime change in India will happen democratically through elections up to the 2029 Lok Sabha polls., He rejected comparisons between India and Bangladesh or Nepal, emphasizing India's strong constitution and democratic framework., He criticized the police custody of Abhijit Dipke ahead of the Tiranga March and condemned the central government's handling of protests., Protests are backed by Samyukta Kisan Morcha, farmers' unions, and civil society groups, with demands to raise the issue in Parliament.
Published: 17 Oct 2026, 12:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented