മുംബൈ: മുംബൈയിലെ ചെമ്പൂരിൽ സ്‌കൂൾ ബസിന് മുകളിൽ കൂറ്റൻ മരംവീണ് ഒരു വിദ്യാർത്ഥി മരിക്കുകയും നാല് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചെമ്പൂരിലെ റോഡ് നമ്പർ 11-ലാണ് ഈ ദാരുണമായി സംഭവം നടന്നത്. അപകടസമയത്ത് ബസിൽ ആകെ 13 കുട്ടികളാണ് ഉണ്ടായിരുന്നത്.
നാട്ടുകാരും ബസിലെ ജീവനക്കാരും ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ നാല് വിദ്യാർത്ഥികൾ സെൻ (Zen) ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയാണ് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഒരു കുട്ടിയെ പുറത്തെടുത്തത്.
അപകടം നടന്ന പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ പരാതികളിൽ അധികൃതർ നടപടിയെടുത്തില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മുമ്പ് ഈ പ്രദേശത്ത് സമാനമായ സംഭവം നടന്നിട്ടുള്ളതായും അവർ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റുകയോ അല്ലെങ്കിൽ അവ നീക്കം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന് (ബിഎംസി) തങ്ങൾ ആവർത്തിച്ച് കത്തുകൾ നൽകിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിന്റെ ഫലമായാണ് ഇന്ന് ഒരു കുഞ്ഞിന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതെന്നും പ്രദേശവാസികൾ ആരോപിച്ചു. അതേസമയം, മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: One student confirmed dead following a tree collapse in Chembur. 4 students injured, with some in critical condition at local hospitals. Emergency teams conducting rescue operations for trapped victims. Allegations of negligence against BMC regarding tree maintenance. IMD forecasts heavy rain and thunderstorms in Mumbai.
Published: 30 Jun 2026, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented