
ബെയ്ജിങ്: ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ സന്ദർശന വേളയിൽ യു,എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനക്കെതിരേ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ചൈനയ്ക്കെതിരേയുള്ള മൈക്ക് പോംപിയോയുടെ ആരോപണം പുതിയ സംഭവമല്ല. ശീതയുദ്ധ മനോഭാവത്തോടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പോംപിയോ ഉയർത്തുന്നത്. ഇത്തരം സമീപനം അദ്ദേഹം അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആവശ്യപ്പെട്ടു.
ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനും പ്രദേശിക സമാധാനാവും സ്ഥിരതയും ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾ പോംപിയോ നിർത്തണമെന്നും വാങ് വെൻബിൻ വ്യക്തമാക്കി.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തിന്റെയും നിയമസംവിധാനത്തിന്റെയും സുഹൃത്തല്ലെന്നും ചൈന ഉയർത്തുന്ന എല്ലാവിധ ഭീഷണികൾക്കുമെതിരേ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുമെന്നും മൈക്ക് പോംപിയോ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചൈനയുടെ വിമർശനം. പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ച സാഹചര്യത്തിൽ കൂടിയാണ് ചൈനയുടെ പ്രതികരണം.
content highlights:'Stop Sowing Discord': China Slams Mike Pompeo's India Visit
Published: 27 Oct 2020, 10:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented