ജയ്പുര്‍: വിമത നീക്കം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നന്ദി പറഞ്ഞ് സച്ചിന്‍ പൈലറ്റ്. തത്വങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ചു.
ഞങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്തതിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരോട് നന്ദി പറയുന്നുവെന്ന് സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ചു.
തത്വങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിരുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്റെ ട്വീറ്റ്.
Content Highlights: Stand firm in my belief, Sachin Pilot Tweets Thanks For Gandhis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..