ഭോപാല്‍: പുതുതായി സ്ഥാപിച്ച വൈദ്യുത ട്രാന്‍സ്ഫോമറിന്റെ ദീര്‍ഘായുസ്സിനായി പൂജ നടത്തി നാട്ടുകാര്‍. മധ്യപ്രദേശിലെ ബിന്ധ് ജില്ലയിലെ ഗാന്ധിനഗര്‍ മേഖലയിലാണ് നാട്ടുകാര്‍ ട്രാന്‍സ്ഫോമറിനായി പൂജ നടത്തിയത്.
പ്രദേശത്ത് നേരത്തേയുണ്ടായിരുന്ന ട്രാന്‍സ്ഫോമര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തകരാറിലായത്. ഇതോടെ പ്രദേശത്ത് വൈദ്യുതിപ്രതിസന്ധി രൂക്ഷമായി. വൈദ്യുതമുടക്കവും പതിവായി. ചൂടും കൂടിയതോടെ നാട്ടുകാര്‍ ശരിക്കും വലഞ്ഞു. ഇതോടെ നാട്ടുകാര്‍ തന്നെ എംഎല്‍എയായ നരേന്ദ്രസിങ് കുഷ്വാഹയെ പരാതി അറിയിച്ചു. തുടര്‍ന്ന് എംഎല്‍എയുടെ ഇടപെടലിലാണ് കഴിഞ്ഞദിവസം വൈദ്യുതവകുപ്പ് പ്രദേശത്ത് പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചത്.
പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്ന ചടങ്ങ് വന്‍ ആഘോഷത്തോടെയാണ് നാട്ടുകാര്‍ കൊണ്ടാടിയത്. ട്രാന്‍സ്ഫോമറിന്റെ ദീര്‍ഘായുസ്സിനായി പൂജ നടത്തിയതിനൊപ്പം മധുരവിതരണവും നടത്തിയിരുന്നു.
Content Highlights: Villagers in Madhya Pradesh`s Bhind district performed a puja for a newly installed transformer
Published: 03 Jun 2025, 12:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented