
മുംബൈ: കൊളംബോയില്‍ യൂട്യൂബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടി ശില്‍പ ഷെട്ടിക്ക് ബോംബെ ഹൈക്കോടതി ബുധനാഴ്ച യാത്രാനുമതി നിഷേധിച്ചു. തട്ടിപ്പ് കേസില്‍ 60 കോടി രൂപ ആദ്യം അടച്ചതിനു ശേഷം വിഷയം പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു.
ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ (LOC) നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമൂലം കോടതിയുടെയോ അന്വേഷണ ഏജന്‍സിയുടെയോ അനുമതിയില്ലാതെ അവര്‍ക്ക് വിദേശയാത്ര നടത്താന്‍ കഴിയില്ല.
ഒക്ടോബര്‍ 25 മുതല്‍ 29 വരെ കൊളംബോയില്‍ നടക്കുന്ന പരിപാടിയില്‍ നടിക്ക് പങ്കെടുക്കേണ്ടതുണ്ടെന്ന് ഷെട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതി ക്ഷണക്കത്ത് ആവശ്യപ്പെട്ടപ്പോള്‍, ഫോണില്‍ സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക ക്ഷണം ലഭിക്കുകയുള്ളൂ എന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍, കോടതി ഈ ആവശ്യം നിരസിക്കുകയും യാത്രാനുമതി തേടുന്നതിന് മുന്‍പ് ദമ്പതികള്‍ തട്ടിപ്പ് കേസിലെ 60 കോടി രൂപ അടയ്ക്കണമെന്ന് പറഞ്ഞു. ഒക്ടോബര്‍ 14-ന് വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റിവെക്കുകയും ചെയ്തു.
ഗുരുതരമായ കേസുകള്‍ നിലവിലുള്ളത് ചൂണ്ടിക്കാട്ടി, കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി തായ്ലന്‍ഡിലെ ഫുക്കറ്റിലേക്ക് യാത്ര ചെയ്യാന്‍ ഷെട്ടിക്കും കുന്ദ്രയ്ക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ആഴ്ച അനുമതി നിഷേധിച്ചിരുന്നു.
ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ തങ്ങളുടെ കമ്പനിയില്‍ 60 കോടി രൂപ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചെന്നും, എന്നാല്‍ ആ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ആരോപിച്ച് വ്യവസായി ദീപക് കോത്താരിയാണ് ദമ്പതികള്‍ക്കെതിരെ രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കുന്ദ്ര സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (Ecnomic Offences Wing) മുന്നില്‍ ഹാജരായിട്ടുണ്ട്.
ഷെട്ടി, കുന്ദ്ര, നടന്‍ അക്ഷയ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന ടെലിഷോപ്പിംഗ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി അധിഷ്ഠിത ഷോപ്പിംഗ് ചാനല്‍ എന്ന നിലയില്‍ പ്രൊമോട്ട് ചെയ്യപ്പെട്ട ഈ കമ്പനി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
Content Highlights: Bombay High Court denies Shilpa Shetty permission to travel to Colombo for a YouTube event.
Published: 08 Oct 2025, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented