ചെന്നൈ: മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി. ഈ രാജ്യത്തെ ജനങ്ങള്ക്കെതിര പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. എന്താണ് മതേതരത്വം കൊണ്ട് അര്‍ഥമാക്കുന്നത്? മതേതരത്വം ഒരു യൂറോപ്യന്‍ ആശയമാണ്. അത് ഇന്ത്യന്‍ ആശയമല്ല, ഗവര്‍ണര്‍ പറഞ്ഞു. ഞായറാഴ്ച കന്യാകുമാരിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ചും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം ഉയര്‍ന്നുവന്നതെന്ന് ആര്.എന്‍. രവി പറഞ്ഞു. സ്വാതന്ത്ര്യംലഭിക്കുന്ന സമയത്ത് ഭരണഘടനാരൂപവത്കരണ വേളയില്‍, ചിലര്‍ മതേതരത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ നിര്‍മാണസമിതിയിലെ മുഴുവന്‍ അംഗങ്ങളും പറഞ്ഞു, മതേതരത്വം നമ്മുടെ രാജ്യത്തോ?. എവിടെങ്കിലും എന്തെങ്കിലും സംഘര്‍ഷമുണ്ടോ? ഭാരതം ധര്‍മത്തില്‍നിന്നാണ് ജന്മംകൊണ്ടിട്ടുള്ളത്. ധര്മത്തില് എവിടെയാണ് സംഘര്‍ഷമുണ്ടാവുക, ഗവര്‍ണര്‍ പറഞ്ഞു.
മതേതരത്വം യൂറോപ്യന്‍ ആശയമാണ്. അത് അവിടെ മാത്രം നിലകൊണ്ടാല്‍ മതി. ഇന്ത്യയില്‍ മതേതരത്വത്തിന്റെ യാതൊരു ആവശ്യവുമില്ല, രവി കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. 25 കൊല്ലത്തിനു ശേഷം അടിയന്തരാവസ്ഥക്കാലത്ത്, അരക്ഷിതാവസ്ഥയിലുള്ളൊരു പ്രധാനമന്ത്രി ചില വിഭാഗങ്ങളിലെ ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിന് ഭരണഘടനയില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തു, ഗവര്‍ണര്‍ ആര്.എന്‍. രവി പറഞ്ഞു.
Content Highlights: secularism europian concept not needed in india
Published: 23 Sept 2024, 06:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented