തിരുവനന്തപുരം: ഗവർണറുടെ സ്വാതന്ത്ര്യദിന ചായ സത്കാരത്തിൽനിന്ന് പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെയും അംഗങ്ങളെയും ഒഴിവാക്കി. പിഎസ്‌സി പരീക്ഷാക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ടാണ് ലോക്ഭവന്റെ നടപടിയെന്നാണ് സൂചന.

To advertise here,

സ്വാതന്ത്ര്യദിനത്തിൽ വൈകിട്ടാണ് ‘അറ്റ് ഹോം’ എന്ന് അറിയപ്പെടുന്ന ചായസത്കാരചടങ്ങ് എല്ലാക്കൊല്ലവും നടത്താറ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക്, സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവരെയും ഗവർണർ ക്ഷണിക്കാറുണ്ട്.

എന്നാൽ ഇന്നലെ നടന്ന ഈ ചടങ്ങിലേക്ക് പിഎസ്‌സി ചെയർമാനും പതിനഞ്ച് അംഗങ്ങൾക്കും ക്ഷണം ലഭിച്ചില്ല. ഇതാദ്യമായാണ് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ക്ഷണിക്കാതിരിക്കുന്നത്.