
പുതുച്ചേരി: എച്ച്3എന്‍2 വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് പുതുച്ചേരി. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 11 ദിവസത്തേക്കാണ് അവധി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 16 മുതല്‍ 26 വരെയാണ് അവധി.
സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രി എ നമശ്ശിവായമാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വൈറല്‍ പനി പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടറേറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ 35 എച്ച്3എന്‍2 വൈറസ് കേസുകളാണ് പുതുച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ 35 ഉം മാര്‍ച്ചില്‍ ഇതിനോടകം 25 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പുതുച്ചേരി ആരോഗ്യ വകുപ്പ് പറയുന്നു. നിലവില്‍ ആറ് കുട്ടികളടക്കം 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Content Highlights: schools in Puducherry to remain closed from 16th to 26th March in wake of spread of H3N2 virus
Published: 15 Mar 2023, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented