ന്യൂഡൽഹി: മഹാരാഷ്ട്ര പോലീസിന്റെ ആവശ്യപ്രകാരമാണ് സി.ജെ.പി. നേതാവ് സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നതെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സൗരവ് ദാസിന്റെ പാസ്‌പോർട്ടിലെ ചില പൊരുത്തക്കേടുകൾ അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വത്തെത്തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
യു.കെ. യാത്ര തടഞ്ഞ എമിഗ്രേഷൻ വിഭാഗത്തിന്റെ നടപടിക്കെതിരെ സൗരവ് ദാസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 23-ന് ആണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു.
അതേസമയം, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച വിവരം അറിയിച്ചിട്ടില്ലെന്ന് സൗരവ് ദാസിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സർക്കുലറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ദാസിന്റെ അഭിഭാഷകർക്ക് സ്വതന്ത്രമായി ഈ വിവരങ്ങൾ ശേഖരിക്കാമെന്നും അതിനുശേഷം സർക്കുലറിനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വാദിച്ചു. യാത്ര തടഞ്ഞതിനെതിരെ സൗരവ് ദാസ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തിനും റീജിയണൽ പാസ്പോർട്ട് ഓഫീസർക്കും നോട്ടീസ് അയച്ചു. ഡിസംബർ 9ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
Published: 26 Nov 2026, 01:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented