പുണെ: ഫ്ലാറ്റിൽനിന്ന് വീണ് 33-കാരിയും ആറുവയസ്സുകാരനായ മകനും മരിച്ച നിലയിൽ. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. സിഗ്നേച്ചർ പാർക്ക് റെസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന ഏകത ബംഗാഡിനെയും മകൻ മാധവിനെയുമാണ് 18-ാം നിലയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നട്ടെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥയെത്തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു ഏകതയെന്നാണ് റിപ്പോർട്ട്. ഭർത്താവ് മനോജ് ബംഗാഡ് പുണെയിലെ ഐടി കമ്പനിയിൽ എൻജിനീയറാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽനിന്ന് പൊലീസ് ഒരു കുറിപ്പ് കണ്ടെത്തി.
മരണത്തിന് മുമ്പ് ഏകത എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ തന്റെ മരണശേഷം പുനർവിവാഹം കഴിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്നുണ്ട്. തന്റെ അഭാവം മകന് എങ്ങനെ ഉൾക്കൊള്ളാനാകുമെന്നും ഭർത്താവിന്റെ വിവാഹത്തിന് മകൻ തടസ്സമാകുമോയെന്ന ആശങ്കയും ഇവർ കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നട്ടെല്ലിനുണ്ടായ രോഗം മൂലം വർഷങ്ങളായി ഏകത ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളും അതുമൂലമുള്ള ബുദ്ധിമുട്ടുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
സംഭവത്തിൽ വാകഡ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറിപ്പിലെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: A 33-year-old woman and her 6-year-old son found dead after falling from the 18th floor of a Pune residential society., Police recovered a 7-page note from the flat mentioning her prolonged illness and personal anxieties., The woman was suffering from a spinal condition for years and underwent multiple treatments., Wakad police registered a case of unnatural death and are investigating the matter.
Published: 31 Oct 2026, 05:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented