ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി.) ചെയര്‍മാനായി വീണ്ടും നിയമിച്ചു. മേയ് എട്ടിനാണ് പിത്രോദ സ്ഥാനത്തുനിന്ന് രാജിവെച്ചത്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവര്‍ ചൈനക്കാരെയും തെക്കുഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെയും പോലെയാണെന്നുമുള്ള പിത്രോദയുടെ പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു പിത്രോദ ഇങ്ങനെ പറഞ്ഞത്.
കൂടാതെ പിന്തുടര്ച്ചാസ്വത്ത് നികുതിയുമായി ബന്ധപ്പെട്ട് പിത്രോദ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം സൃഷ്ടിച്ച വിവാദങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരുന്നു രാജി. പിത്രോദയുടെ പരാമര്‍ശങ്ങള്‍ ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.
Content Highlights: sam pitroda reinstated as indian overseas congress chairman
Published: 26 Jun 2024, 09:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented