
വിങ് കമാൻഡർ നമാംശ് സ്യാൽ, റഷ്യൻ നൈറ്റ്സ് എയറോബാറ്റിക് ടീം പങ്കുവെച്ച വീഡിയോ ദൃശ്യം |photo:X
ന്യൂഡൽഹി: ദുബായ് എയർ ഷോയിൽ തേജസ് യുദ്ധവിമാനം തകർന്ന് മരിച്ച ഇന്ത്യൻ വ്യോമസേന പൈലറ്റ് വിങ് കമാൻഡർ നമാംശ് സ്യാലിന് ആദരാഞ്ജലി അർപ്പിച്ച് റഷ്യൻ നൈറ്റ്സ് എയറോബാറ്റിക് ടീം. റഷ്യൻ വ്യോമസേനയുടെ വ്യോമയാന പ്രകടന സംഘമാണ് റഷ്യൻ നൈറ്റ്സ്.
തങ്ങളുടെ ഒരു ദിനം കമാൻഡർ നമാംശിനായി നീക്കി വെക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവർ ദുബായ് എയർഷോയിലെ അവരുടെ പ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:10-ഓടെ ദുബായ് എയര്‍ഷോയില്‍, താഴ്ന്നു പറന്നുള്ള അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. നിലത്ത് ഇടിച്ചയുടന്‍ വിമാനം വലിയൊരു തീഗോളമായി മാറുകയായിരുന്നു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ തല്‍ക്ഷണം മരിച്ചു.
നമാംശിന്റെ ഭൗതികദേഹം, ഞായറാഴ്ച അദ്ദേഹത്തിന്റെ ഗ്രാമമായ പാട്യാല്‍കറില്‍ എത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. വിതുമ്പിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിന് അവസാന സല്യൂട്ട് നല്‍കുന്ന അഫ്‌സാന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ആറുവയസ്സുകാരി ആര്യയാണ് നമാംശിന്റെയും അഫ്‌സാന്റെയും മകള്‍.
Content Highlights: Russian Knights aerobatic team pays tribute to Wing Commander Namansh Goyal, who tragically died in a Tejas crash at the Dubai Airshow.
Published: 23 Nov 2025, 10:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented