ഷിംല: ദുബായ് എയര്‍ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് അന്ത്യാഭിവാദനം നല്കി ഭാര്യയും വ്യോമസേനാ വിങ് കമാന്‍ഡറുമായ അഫ്സാന്.
വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച ഹിമാചല്‍ പ്രദേശ് സ്വദേശിയായ നമാംശിന്റെ ഭൗതികദേഹം, ഞായറാഴ്ച അദ്ദേഹത്തിന്റെ ഗ്രാമമായ പാട്യാല്‍കറില്‍ എത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. വിതുമ്പിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിന് അവസാന സല്യൂട്ട് നല്കുന്ന അഫ്സാന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ആറുവയസ്സുകാരി ആര്യയാണ് നമാംശിന്റെയും അഫ്സാന്റെയും മകള്‍.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം 2.15-ന് പ്രാദേശികസമയം അല്‍ മഖ്തൂം വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. അപകടത്തിനിടെ നമാംശിന് വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടാന്‍ കഴിഞ്ഞില്ല. തേജസ് അപകടത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബായ് ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് അന്വേഷണം. ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.
Content Highlights: teary final good bye to namansh syal from wife video
Published: 23 Nov 2025, 05:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented