മുൻപ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോൾ എട്ടുകോടി രൂപ ചെലവഴിച്ച് നിർമിച്ച ബംഗ്ലാവ് ‘പ്രജാവേദിക’ പിന്നീടെത്തിയ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പൊളിച്ചുനീക്കി. നിയമം ലംഘിച്ചാണ് നിർമാണമെന്നു കണ്ടെത്തിയാണ് പൊളിച്ചത്.

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി 500 കോടി ചെലവിട്ട് നിർമിച്ച റുഷിക്കോണ്ട കൊട്ടാരം
അമരാവതി (ആന്ധ്രപ്രദേശ്): ‘ഈ ബംഗ്ലാവ് ഇനി എന്തുചെയ്യണം’ -മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി 500 കോടി ചെലവിട്ട് നിർമിച്ച റുഷിക്കോണ്ട കൊട്ടാരം ഇനി എങ്ങനെ ഉപയോഗിക്കണമെന്നു കാണിച്ച് ജനങ്ങളോട് നിർദേശങ്ങൾ തേടി ആന്ധ്രപ്രദേശ് ടൂറിസം അതോറിറ്റി. ഏഴുദിവസത്തിനകം നിർദേശങ്ങൾ rushikonda@aptdc.in എന്ന ഇമെയിലിൽ അയക്കണമെന്നാണ് പരസ്യത്തിലുള്ളത്.
കെട്ടിടങ്ങളും അതിനോട് ചേർന്നുള്ള ഒൻപത് ഏക്കർ ഭൂമിയും പരമാവധി ഉപയോഗിക്കാനാണ് നീക്കം. അമരാവതിയിൽ 212 കോടി മുടക്കി ഗവർണർക്കായി പുതിയ രാജ്ഭവൻ നിർമിക്കുന്നതിന് അംഗീകാരം നൽകിയത് ഒരാഴ്ചമുൻപാണ്. റുഷിക്കോണ്ട കൊട്ടാരത്തിന്റെ ശരിയായ ഉപയോഗം തീരുമാനിക്കുന്നതിനുമുൻപേ വീണ്ടും കോടികളുടെ കെട്ടിടങ്ങൾ നിർമിക്കുന്നത് പ്രതിപക്ഷപ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രിക്കായി 12 കോടി മുടക്കി പുതിയ ക്യാമ്പ് ഓഫീസ് പണിയാനും നീക്കമുണ്ട്.
പണിയും, പൊളിക്കും
ഭരണപക്ഷം കെട്ടിടം നിർമിച്ചാൽ പിന്നീട് അധികാരത്തിലെത്തുന്നവർ പൊളിക്കുന്നത് ഇവിടെ സ്ഥിരമാണ്. മുൻപ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോൾ എട്ടുകോടി രൂപ ചെലവഴിച്ച് നിർമിച്ച ബംഗ്ലാവ് ‘പ്രജാവേദിക’ പിന്നീടെത്തിയ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പൊളിച്ചുനീക്കി. നിയമം ലംഘിച്ചാണ് നിർമാണമെന്നു കണ്ടെത്തിയാണ് പൊളിച്ചത്.
ആഡംബരത്തിന്റെ അവസാനവാക്ക്
- കടലോരത്ത് വിശാഖപട്ടണത്തെ റുഷിക്കോണ്ട കുന്നിലാണ് ജഗൻ കൊട്ടാരം പണിതത്
- 9.8 ഏക്കറിൽ ഏഴ് ബ്ലോക്കുകൾ പണിയാൻ ഏകദേശം 500 കോടി ചെലവഴിച്ചെന്നാണ് അനൗദ്യോഗിക കണക്ക്
- 12 കിടപ്പുമുറികൾ, വലിയ കോൺഫറൻസ് ഹാൾ
- ആധുനിക ശൗചാലയങ്ങൾ
- ഇറക്കുമതിചെയ്ത ഇറ്റാലിയൻ മാർബിൾകൊണ്ട് നിർമാണം
- 23 ലക്ഷത്തിന്റെ ബാത്ത് ടബ്ബ്
- ഇന്റീരിയർ ജോലി തീർത്തത് 33 കോടിക്ക്
Content Highlights: ₹500 Crore Rushikonda Palace: What Next? Andhra Tourism Seeks Public Suggestions
Published: 19 Oct 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented