ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി എംപി രമേഷ് ബിധുരിക്ക് പുതിയ ചുമതല നല്‍കി പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ടോങ്ക് ജില്ലയുടെ ചുമതലയാണ് നല്‍കിയത്. ബിജെപിയുടെ നടപടിയില്‍ പ്രതിപക്ഷ നേതാക്കള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി.
പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയാണ് ബിധുരി വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ബിജെപി ബിധുരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിധുരിക്ക് പാര്‍ട്ടി പുതിയ ചുമതല നല്‍കിയിരിക്കുന്നത്.
പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതിന് ബിജെപി ബിധുരിക്ക് പ്രതിഫലം നല്‍കിയെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍ പറഞ്ഞു. വിദ്വേഷത്തിനുള്ള ബിജെപിയുടെ പ്രതിഫലമാണിത്. 29.25 മുസ്ലിം ജനസംഖ്യയുള്ള ടോങ്കില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന് ആ ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നതെന്നും സിബല്‍ ആരോപിച്ചു.
അസഭ്യം പറഞ്ഞ എംപി ഇപ്പോള്‍ ടോങ്കിന്റെ ചുമതല വഹിക്കുന്നു, അവിടെ തന്റെ ഭിന്നിപ്പുണ്ടാക്കുന്ന വാക്ചാതുര്യം കൊണ്ട് വോട്ടര്‍മാരെ കൂടുതല്‍ ധ്രുവീകരിക്കാന്‍ അദ്ദേഹത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് ശശി തരൂര്‍ എംപി പരിഹസിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് തൃണമൂല്‍ എംപി മെഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കളും ബിജെപി നടപടിക്കെതിരെ രംഗത്തെത്തി. ഗുജ്ജര്‍ സമുദായം ഭൂരിപക്ഷമുള്ള ജില്ലായാണ് ടോങ്ക്. അതേ സമുദായക്കാരനായ ബിധുരിയുടെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് നേതാവും ഗുജ്ജര്‍ സമുദായക്കാരുമായ സച്ചിന്‍ പൈലറ്റിന്റെ മണ്ഡലം കൂടിയാണ് ടോങ്ക്.
Content Highlights: Reward For Hate Opposition On New Poll Duty For BJP's Ramesh Bidhuri
Published: 28 Sept 2023, 12:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented