
ബെംഗളൂരു: മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് ആര്‍എസ്എസ്. ഇത്തരം സംവരണം ഭരണഘടനാ ശില്‍പ്പിയായ ബി.ആര്. അംബേദ്കറിനെതിരാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണമേര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൊസബൊളെയുടെ പ്രതികരണം.
'മതം അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് ബാബാ സാഹിബ് അംബേദ്കര്‍ രചിച്ച ഭരണഘടന അംഗീകരിക്കുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നെങ്കില്‍ അത് ഭരണഘടനാ ശില്പ്പിയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണ്.' -ദത്താത്രേയ ഹൊസബൊളെ പറഞ്ഞു. അവിഭക്ത ആന്ധ്രപ്രദേശും മഹാരാഷ്ട്രയും മതാടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം ഹൈക്കോടതികളും സുപ്രീം കോടതിയും റദ്ദാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അധിനിവേശ മനോഭാവമുള്ളവര്‍' രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 'ഭാരതീയ ധാര്മ്മികത്ക്കെതിരെ നിന്നവരെയാണ് ബിംബങ്ങളാക്കിയത്. ഔറംഗസീബിനെ ബിംബമാക്കിയെങ്കിലും സാമൂഹിക സൗഹാര്‍ദ്ദത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരന് ദാരാ ഷിക്കോവിനെ ബിംബമാക്കിയില്ല. അധിനിവേശം നടത്തിയവരെ എതിര്‍ത്തുനിന്നവരെല്ലാം 'സ്വാതന്ത്ര്യസമര സേനാനി'കളാണ്.'-ദത്താത്രേയ ഹൊസബൊളെ പറഞ്ഞു.
Content Highlights: Religion-Based Reservation Violates Constitution says RSS General Secretary Dattatreya Hosabale
Published: 23 Mar 2025, 08:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented