ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയാരുന്നു പേരറിവാളൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ടത്.

To advertise here,

പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റേയും തമിഴ്നാടിവ്റേയും ജയം എന്നാണ് എം കെ സ്റ്റാലിൻ പ്രതികരിച്ചത്. 

31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് പേരറിവാളനെ വിട്ടയക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ നിരന്തരമായ ഇടപെടലും പേരറിവാളന്റെ മോചനത്തിനായി ഉണ്ടായിരുന്നു. മാത്രമല്ല, പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിൽ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. 

പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018-ല്‍ തമിഴ്‌നാട് സര്‍ക്കാരാണ് ഗവർണർക്ക് കൈമാറിയത്. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.