ന്യൂഡല്‍ഹി: തീവണ്ടിയാത്രകള്‍ സമ്മാനിക്കുന്ന ചില അതിമനോഹര ദൃശ്യങ്ങളുണ്ട്. ആ വഴി പിന്നെയും പിന്നെയും യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്നവ. അത്തരത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള അതിമനോഹര ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. 

To advertise here,

സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് ഇന്ത്യയിലെ ചില അതിമനോഹര തീവണ്ടിയാത്രാക്കാഴ്ചകള്‍ എന്ന തലക്കെട്ടില്‍ വീഡിയോകള്‍
പങ്കുവെച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ കാപ്പില്‍നിന്നുള്ള ദൃശ്യവും മന്ത്രി പങ്കുവെച്ചവയില്‍ ഉള്‍പ്പെടുന്നു.

ഗുജറാത്തിലെ കച്ച്, നീലഗിരി മൗണ്‍ടെയ്ന്‍ റെയില്‍വേ, ജമ്മു കശ്മീരിലെ ബാനിഹാള്‍-ബദ്ഗാം, ഗോവയിലെ ദൂധ്‌സാഗര്‍, കല്‍ക-ഷിംല എന്നിവയുടെ ദൃശ്യങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.