മുംബൈ:ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ആത്മഹത്യാ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എസ് സുന്ദരത്തിന് റായ്ഗഡ് പോലീസ് സമന്‍സ് അയച്ചു. 2018-ലാണ് അന്‍വയും അമ്മയും ആത്മഹത്യ ചെയ്യുന്നത്. 

To advertise here,

കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്കും മറ്റുപ്രതികളായ ഫെറോസ് ഷെയ്ഖ്, നിതേഷ് സര്‍ദ എന്നിവര്‍ക്കും ബുധനാഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 

തലോജ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ സിഎഫ്ഒയാണ് കമ്പനിയുടെ പ്രതിഫലം നല്‍കുന്ന കാര്യങ്ങള്‍ നോക്കുന്നതെന്ന് അര്‍ണബ് പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി സിഎഫ്ഒയ്ക്ക് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുപ്രകാരം വരും ദിവസങ്ങളില്‍ അദ്ദേഹം പോലീസിന് മുന്നില്‍ ഹാജരാകണം. 

കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്നും കുറ്റാരോപിതന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.  വരും ദിവസങ്ങളില്‍ മറ്റു ചിലര്‍ക്ക് കൂടി സമന്‍സ് അയമെന്നും പോലീസ് വ്യക്തമാക്കി.

 

Content Highlights:Raigad police issued summons to republic media CFO S.Sundaram