ന്യൂഡൽഹി: രാജീവ് ഗാന്ധിയുമായി താരതമ്യംചെയ്യുമ്പോൾ രാഹുൽഗാന്ധി കൂടുതൽ ബുദ്ധിജീവിയും തന്ത്രശാലിയുമാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രോദ.
രണ്ടുപേരും ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരാണ്. രാഹുലിന് ഭാവിപ്രധാനമന്ത്രിക്കുള്ള എല്ലാ ഗുണങ്ങളുമുണ്ട്. രാഹുൽ കൂടുതൽ ബുദ്ധിജീവിയും ചിന്തകനുമാണ്. രാജീവ് കൂടുതൽ കർമനിരതനും. രാഹുലിന്റെ പ്രതിച്ഛായ ഒടുവിൽ അദ്ദേഹത്തിന്റെ വഴിയിലൂടെയാണ് വരുന്നത്. രണ്ട് ഭാരത് ജോഡോ യാത്രകൾ അതിന് സഹായിച്ചു. ആ പ്രതിച്ഛായ തകർക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സംഘടിതമായിനടത്തിയ ശ്രമങ്ങളെ രാഹുൽ അതിജീവിച്ചു.
ഒരു വ്യക്തി, അവന്റെ കുടുംബം, പാരമ്പര്യം, അവന്റെ പാർട്ടി, സ്വഭാവം എന്നിവയ്ക്കെതിരേയുള്ള നിരന്തര ആക്രമണം മോശമായ കാര്യമാണ്. വിദേശസന്ദർശനവേളയിൽ രാഹുൽഗാന്ധി ഇന്ത്യാസർക്കാരിനെ വിമർശിച്ചെന്ന ബി.ജെ.പി. വാദം വ്യാജമാണ്. ഈമാസം എട്ടുമുതൽ പത്തുവരെയുള്ള രാഹുലിന്റെ അമേരിക്ക സന്ദർശനം ഔദ്യോഗികമല്ല -പിത്രോദ പറഞ്ഞു.
Content Highlights: Rahul is smarter and more cunning than Rajiv Gandhi - Sam Pitroda
Published: 05 Sept 2024, 09:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented