ന്യൂഡൽഹി: വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഞ്ചു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് സാഹിലിന്റെ പരാതിയിൽ എഫ്ഐആർ രേഖപ്പെടുത്താൻ ഡൽഹി പോലീസ് തയ്യാറായത്.
ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ പ്രത്യേക എഫ്ഐആർ രേഖപ്പെടുത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രതിഷേധവുമായി രാഹുൽഗാന്ധിയെത്തിയിരുന്നു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവുമായെത്തിയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയത്. സമാധാനപരമായ പ്രതിഷേധമായിരുന്നു രാഹുൽ നയിച്ചത്.
Content Highlights: Opposition leaders led by Rahul Gandhi and Priyanka Gandhi protest at Parliament Street police station., Protest staged because police refused to file an FIR regarding a pellet gun injury during a student demonstration., Rahul Gandhi demands a special FIR for the victim, threatening to continue the protest otherwise., Heavy police security deployed at the protest site.
Published: 21 Aug 2026, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented