ന്യൂഡൽഹി: സൗഹൃദദിനത്തിൽ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'ജെൻ സി' യുവാക്കൾക്കിടയിൽ ജനപ്രിയമായ കൊറിയൻ ഫിംഗർ ഹാർട്ട് ഇമോജി ഉപയോഗിച്ചാണ് രാഹുൽ ആശംസകൾ നേർന്നത്. ഫിംഗർ ഹാർട്ട് ഇമോജിയുടെ അർഥം താൻ ഇപ്പോഴാണ് പഠിച്ചതെന്ന് അദ്ദേഹം തമാശരൂപേണ കുറിച്ചു.

To advertise here,

‘ഇപ്പോഴും ഒരു വിദ്യാർഥിയാണ്, എല്ലാ ദിവസവും പുതിയ എന്തെങ്കിലും പഠിക്കുന്നു. ഇന്നത്തെ പാഠം: ഇന്ന് സൗഹൃദ ദിനമാണ്, ഈ ചിഹ്നം ഒരു ഹൃദയമാണ്. ഏവർക്കും സൗഹൃദദിനാംശസകൾ’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ദക്ഷിണ കൊറിയയിൽനിന്ന് ഉത്ഭവിച്ച ഫിംഗർ ഹാർട്ട് ആംഗ്യം കെ-പോപ്പ്, കെ-ഡ്രാമകൾ എന്നിവയിലൂടെയാണ് ആഗോളതലത്തിൽ ഇന്റർനെറ്റ് ട്രെൻഡായി മാറിയത്. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ജെൻ സികൾക്കിടയിൽ ഈ ചിഹ്നത്തിന് വലിയ പ്രചാരമുണ്ട്.