ന്യൂഡൽഹി: ഹരിയാണയിൽ കോൺഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നെന്നും പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപര്യമെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേതാക്കൾ പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. തുടർന്ന് അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപോയതായും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
വോട്ടെണ്ണലിന്റെ കാര്യത്തിൽ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചതായാണ് വിവരം. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയത്തിൽ രാഹുൽ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോർട്ട് വന്നിരുന്നു. തോൽവിയെ തുടർന്ന് ചേർന്ന അവലോകന യോഗത്തിൽ കോൺഗ്രസിന് വിജയിക്കാമായിരുന്നുവെന്നും നേതാക്കളുടെ സ്വാർഥത മൂലം പരാജയപ്പെട്ടെന്നും വിമർശിച്ച് രാഹുൽ രോഷാകുലനായതായി എഴുന്നേറ്റുപോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹരിയാണ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. ഹരിയാണയിലെ കോൺഗ്രസ് നേതാക്കൾ സ്വാർത്ഥരാണെന്നും അതുമൂലം നഷ്ടമുണ്ടായിയെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടതായാണ് റിപ്പോർട്ട്. അജയ് മാക്കൻ, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാൽ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
ഹരിയാണയിലെ പരാജയത്തിന് പിന്നിലെ കാരണം വിലയിരുത്താൻകോൺ?ഗ്രസ് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Rahul Gandhi Furious Over Congress Haryana Loss, Blames Leaders
Published: 12 Oct 2024, 10:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented