ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഡൽഹിയിൽ ഫ്ലെക്സുകൾ. ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിന് മുൻപായാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ സഖ്യത്തിൽ രാഹുൽ ഗാന്ധിക്കെതിരേ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലക്സ് ബോർഡുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയിൽ അശോക് റോഡിലടക്കമുള്ള നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പിണറായി വിജയൻ അടക്കമുള്ളവരുടെ ചിത്രങ്ങളോടു കൂടിയുള്ള വിമർശന ബോർഡുകളും വിവിധയിടങ്ങളിലായുണ്ട്.
ഇന്ത്യ സഖ്യത്തിന്റെ ഭാവി എന്ത് എന്ന കാര്യം നിശ്ചയിക്കാനുള്ള നിർണായക യോഗമാണ് ഇന്ന് ഡൽഹിയിൽ നടക്കുന്നത്. ഇടഞ്ഞ് നിൽക്കുന്ന ഡിഎംകെയും എഎപിയും യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.
Content Highlights: Flex boards targeting Rahul Gandhi appeared on Delhi streets., The boards feature criticisms from INDIA alliance leaders like Mamata Banerjee and Arvind Kejriwal., Critical meeting scheduled in Delhi to decide the future of the INDIA alliance., DMK and AAP leaders may boycott the meeting.
Published: 08 Jun 2026, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented