
ചണ്ഡീഗഢ്: കര്‍ഷകസമരത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആന്‍റ് ഹരിയാണ ഹൈക്കോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
വ്യക്തമായ കാരണങ്ങളുള്ളതിനാല്‍ അന്വഷണം പഞ്ചാബിനോ ഹരിയാണയ്‌ക്കോ കൈമാറാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപവത്കരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നും എ.ഡി.ജി.പി. റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് മുമ്പ് എ.ഡി.ജി.പിയുടെ പേര് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.
ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ഫെബ്രുവരി 21-നാണ് പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയായ ഖനൗരിയില്‍വെച്ച് കര്‍ഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റായിരുന്നു മരണം.
കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചു. തലയില്‍ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിയില്‍ രണ്ട് മുറിവുകളുണ്ട്. മെറ്റല്‍ പെല്ലറ്റുകളും കണ്ടെത്തി. വെടികൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷകരുടെ പ്രതിഷേധം കാരണമാണ് പോസ്റ്റുമോര്‍ട്ടം ഇത്രയും വൈകിയത്.
ശുഭ്കരണിന് നേരെ ഹരിയാണ പോലീസ് വെടിവെച്ചുവെന്ന് അന്നുതന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ശുഭ്കരണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലാണ് ഇദ്ദേഹം ഉള്‍പ്പെടെ പരിക്കേറ്റ മൂന്നുപേരെ പ്രവേശിപ്പിച്ചത്. ശുഭ്കരണ്‍ ആശുപത്രിയിലെത്തും മുമ്പ് മരിച്ചിരുന്നു.
Content Highlights: Punjab Haryana High Court Orders Judicial Probe Death Of Protestor, farmers protest
Published: 07 Mar 2024, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented