തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നുള്ള 1452 പേർക്ക് പോകാനായി 20 ബോഗികളുള്ള ട്രെയിൻ ഏഴുദിവസത്തേക്ക് വാടകക്കെടുത്ത് സി.പി.ഐ.. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചും പാർട്ടിസഖാക്കളെ മാത്രം നിറച്ച് ഈ ട്രെയിൻ ഓടും. ആദ്യമായാണ് കേരളത്തിൽ നിന്നൊരു രാഷ്ട്രീയപാർട്ടി ട്രെയിൻ വാടകക്കെടുത്ത് സമരത്തിന് പോകുന്നത്. 'ഡൽഹി ചലോ, ബദലാവ് സരൂരി ഹേ' എന്നതാണ് സി.പി.ഐ.യുടെ സമരമുദ്രാവാക്യം.
ഓഗസ്റ്റ് 29-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. സെപ്റ്റംബർ നാലിന് തിരിച്ചെത്തും. മൂന്നാംക്ലാസ് എ.സി. കമ്പാർട്ടുമെന്റുകളാണുണ്ടാകുക. രണ്ട് ബോഗി എ.സി. ഇല്ലാത്തതു മതിയെന്ന് സി.പി.ഐ. അറിയിച്ചിട്ടുണ്ട്. രണ്ടിടത്ത് മാത്രമാണ് നിർത്തുക. അധികമായുള്ള ഓരോ സ്റ്റോപ്പിനും 25,000 രൂപ റെയിൽവേക്കു നൽകണം.
പത്തുലക്ഷംരൂപ മുൻകൂറായി നൽകിയിട്ടുണ്ട്. ഒരാൾക്ക് 9000 രൂപ ചെലവുവരും. തമിഴ്നാട്ടിൽനിന്ന് സമരക്കാരെ എത്തിക്കാൻ രണ്ടു ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട്.
Content Highlights: CPI booked a 20-coach train for 1,452 party workers., First time a political party in Kerala has rented a train for a protest., Travel dates: August 29 to September 4, 2026., The protest slogan is 'Delhi Chalo, Badlav Zaroori Hai'., Cost per person is 9,000 INR with an initial deposit of 10 lakh INR.
Published: 15 Jul 2026, 02:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented