ന്യൂഡല്‍ഹി: ഹരിയാനയില്‍ സൂര്യകാന്തി വിളയ്ക്ക് താങ്ങുവില അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. ഡല്‍ഹിയിലേക്കുള്ള ദേശീയപാത 44-ലാണ് ഉപരോധമേര്‍പ്പെടുത്തിയത്. ഇതോടെ ഡല്‍ഹി - ചണ്ഡീഗഢ് വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. കുരുക്ഷേത്ര ജില്ലയിലെ പിപിലി ഗ്രാമത്തില്‍ ചേര്‍ന്ന മഹാപഞ്ചായത്ത് യോഗത്തിലാണ് ഹൈവേ ഉപരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
പ്രതിഷേധം കനത്തതോടെ നേരത്തേ സൂര്യകാന്തി കര്‍ഷകര്‍ക്ക് ഇടക്കാല ആശ്വാസമെന്ന നിലക്ക് 29.13 കോടി രൂപ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അനുവദിച്ചിരുന്നു. 36,14 ഏക്കറില്‍ സൂര്യകാന്തിക്കൃഷി നടത്തുന്ന 8,528 കര്‍ഷകര്‍ക്കാണ് ഫണ്ട് പ്രഖ്യാപിച്ചത്. ക്വിന്റലിന് 6,400 രൂപ നിരക്കില്‍ സര്‍ക്കാര്‍ സൂര്യകാന്തി സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹരിയാന, പഞ്ചാബ്, യു.പി. ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് കര്‍ഷകരെത്തി മഹാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്തു.
Content Highlights: protesting farmers in haryana demanding minimum support price of sunflower crop
Published: 12 Jun 2023, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented