
ന്യൂഡൽഹി: പോലീസ് വാഹനം തടഞ്ഞുനിർത്തി പ്രിയങ്ക ഗാന്ധിയെ പുറത്തിറക്കി കോൺഗ്രസ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധനങ്ങൾക്കും ഒടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധ സ്ഥലത്തുനിന്നും മാറ്റിയത്. അൽപസമയം മുമ്പാണ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ കിങ്‌സ് ബേ ക്യാമ്പിൽ എത്തിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അവിടെവെച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നേതാക്കളെ വിട്ടയയ്ക്കും എന്നാണ് ഡൽഹി പോലീസ് നൽകിയിരുന്ന വിവരം.
എന്നാൽ വാഹനം അവിടേക്ക് എത്തുന്നതിന് മുമ്പുതന്നെ കോൺഗ്രസ് പ്രവർത്തകർ പോലീസ് വാൻ തടയുകയും പ്രിയങ്കാ ഗാന്ധിയെ പുറത്തിറക്കുകയുമായിരുന്നു. പ്രതിഷേധക്കാർ ചുറ്റും വലയം തീർത്തതോടെ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിലായി പോലീസ് വാഹനം. ഈ സമയം വാനിന്റെ ജനലിലൂടെ പ്രിയങ്കാ ഗാന്ധി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചു.
തല ജനലിലൂടെ പുറത്തേക്കിട്ട് ബാക്കി ശരീരവും പുറത്തേക്ക് ഇറക്കാനുള്ള പ്രിയങ്കയുടെ ശ്രമത്തെ പിന്തുണച്ച് അവരെ കൈയിൽതാങ്ങി താഴെ ഇറക്കുകയായിരുന്നു പ്രവർത്തകർ. വാഹനത്തിൽനിന്ന് ഇറങ്ങിയ പ്രിയങ്ക നടന്ന് കിങ്‌സ് വേ ക്യാംപിലെത്തി. ഗെയിറ്റിന് മുകളിൽ കയറി തള്ളിത്തുറന്നാണ് പ്രിയങ്ക പോലീസ് സ്‌റ്റേഷൻ പരിസരത്തേക്ക് കടന്നത്. പിന്നാലെ, കോൺഗ്രസ് പ്രവർത്തകർ ഇവിടെക്ക് ഇരച്ചുകയറി.
Published: 06 Oct 2026, 10:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented