ഇംഫാൽ: രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മണിപ്പുരിലെത്തി. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ മണിപ്പുർ സന്ദർശനമാണിത്. ഗവർണർ അജയ്‌കുമാർ ഭല്ല രാഷ്ട്രപതിയെ സ്വീകരിച്ചു. വെള്ളിയാഴ്ച മണിപ്പുർ സർക്കാർ സംഘടിപ്പിക്കുന്ന സ്വീകരണപരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും.

To advertise here,

രാഷ്ട്രപതിയുടെ സന്ദർശനത്തിനെതിരേ സായുധസംഘടനകൾ ഹർത്താലിന് ആഹ്വാനംചെയ്ത സാഹചര്യത്തിൽ മണിപ്പുരിലുടനീളം സുരക്ഷ ശക്തമാക്കി. 2023 മേയ് മുതൽ മെയ്ത്തി- കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ അക്രമത്തിൽ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തെന്നാണ് സർക്കാർ കണക്കുകൾ.